മഞ്ചാടിക്കുന്നിൽ (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ )
This page was generated on April 29, 2024, 2:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 07:38:27.

മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു
പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം
മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു
പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം
മഞ്ചാടിക്കുന്നില്‍.....

അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി ..ആ..
അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി
തത്തച്ചുരുള്‍ വേണി നീ പോകുമ്പോള്‍
പാടുന്നു കാടും കാട്ടാറും
മഞ്ചാടിക്കുന്നില്‍...

അ..ആ..
മുറ്റത്തൊരു പന്തല്‍കെട്ടി മുത്തുക്കുട ചൂടി
മുത്തുക്കിളി നിന്നെ ഞാന്‍ വരവേല്‍ക്കും
എന്നുള്ളില്‍ വീണ്ടും പൂക്കാലം..
മഞ്ചാടിക്കുന്നില്‍...

തോം തിത്തൈ
തിത്തൈ തോം തിത്തൈ തിത്തൈ തോം തിത്തൈ (4)
തിത്തൈ തോം തിത്തൈ തിത്തൈ..
ആ.... ആ.....

തത്തക്കളിച്ചുണ്ടന്‍വള്ളം തത്തിത്തത്തി നീന്തും
അക്കരയ്‌ക്കു പോകാനായ് പോരാമോ
ഓരോരോ തീരം തേടാമോ?
മഞ്ചാടിക്കുന്നില്‍...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts