വീണേ മണി വീണേ (നട്ടുച്ചയ്ക്കിരുട്ട് )
This page was generated on June 24, 2024, 12:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനദേവദാസ്
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:03.

വീണേ ..വീണേ മണിവീണേ
നിൻ വേദന വിങ്ങും തന്ത്രികൾ
ചൊരിയും ഗാനം ദുഃഖഗാനം (വീണേ...)

ശോകം തന്നൂ ആലയത്തിൽ
നീറിപ്പുകയുന്നീ മാനസം (2)
തെക്കൻ കാറ്റിന്റെ തേരിലേറി
ഇവിടെ വരാമോ കുളിരേ
എന്നെ തഴുകാമോ തൊട്ടു തഴുകാമോ ( വീണേ...)


മോഹം തകരും നിമിഷങ്ങൾ
വേനലിൽ വാടും മുകുളങ്ങൾ (2)
കൈക്കുടന്നയിൽ അമൃതുമായീ
ഇവിടെ വരാമോ മുകിലേ
എന്നെ ഉണർത്താമോ തട്ടിയുണർത്താമോ (വീണേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts