നീ മായല്ലേ (തടവറ )
This page was generated on April 20, 2024, 4:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് പ്രകാശ് ,എം എൻ നമ്പ്യാർ ,Jyothi Lakshmi ,രാമു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:04.

ആഹാഹാ.. ആഹാഹാ..ആഹാഹാ...രുരുരുരു....
നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ
നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു
(നീ മായല്ലേ.....)

രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ
രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ
ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീര്‍ക്കുന്നു
ആ മണിയറയില്‍ ഇരുഹൃദയങ്ങള്‍ ഒന്നായലിയുന്നു
നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ
നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു

നിലാവിന്‍ പൂങ്കവിളില്‍ തെന്നല്‍ തഴുകുമ്പോള്‍
കിനാവിന്‍ മുദ്രകള്‍പോല്‍ ചുംബനമേകുമ്പോള്‍
തളിര്‍മെയ്യിലൊരുന്മാദം ഇടനെഞ്ചിലൊരാലസ്യം
തളിര്‍മെയ്യിലൊരുന്മാദം ഇടനെഞ്ചിലൊരാലസ്യം
നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ
നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു

നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ
നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു
രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ
രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ
ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീര്‍ക്കുന്നു
ആ മണിയറയില്‍ ഇരുഹൃദയങ്ങള്‍ ഒന്നായലിയുന്നു
ലലലാല്ലലല....ലലലല...ലാല്ലലലല..... 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts