പൊട്ടിക്കരയിക്കാൻ മാത്രം (പട്ടുതൂവാല )
This page was generated on May 26, 2024, 12:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:06.

പൊട്ടിക്കരയിക്കാന്‍ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നു - അന്നൊരു
പട്ടുതൂവാല നീ തന്നു (പൊട്ടിക്കരയിക്കാന്‍)

കണ്ണുനീര്‍തുള്ളിയാല്‍ നിന്‍ പേരു തുന്നിയ
കനകോപഹാരവുമായി - പ്രേമത്തിന്‍
കനകോപഹാരവുമായി (കണ്ണുനീര്‍തുള്ളിയാല്‍)
ഗായകാ നിന്‍ ഗാന ഗംഗതന്‍ തീരത്തു
കാത്തിരുന്നീടുമെന്‍ മോഹം -ഇന്നും
കാത്തിരുന്നീടുമെന്‍ മോഹം (പൊട്ടിക്കരയിക്കാന്‍)

ആയിരം തങ്കക്കിനാക്കള്‍ പൊതിഞ്ഞൊരീ
അനുരാഗപീതാംബരത്താല്‍‍ -നീതന്നൊ-
രനുരാഗപീതാംബരത്താല്‍
കാലത്തിന്‍ ശൂന്യമാം വീഥിയില്‍ നിന്നു ഞാന്‍
കണ്ണുനീരൊപ്പുകയല്ലോ - ഇന്നെന്‍
കണ്ണുനീരൊപ്പുകയല്ലോ (പൊട്ടിക്കരയിക്കാന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts