വറ്റാത്ത സ്നേഹത്തിൻ (തീക്കളി )
This page was generated on May 29, 2024, 1:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍ ,ജി ദേവരാജന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: May 18 2024 10:41:11.
വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ
വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ


എത്ര കാലം കഴിഞ്ഞാലും
ഏതു ദിക്കിൽ വളർന്നാലും
രക്തം രക്തത്തെ തിരിച്ചറിയും
മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി
മുറിവുകൾ താനേ ഉണക്കും
(വറ്റാത്ത..)


അമ്മ തൻ കാലടി പതിയുമിടമെല്ലാം
ശ്രീകോവിലുകളായ് പരിണമിക്കും
അമ്മ തൻ പുഞ്ചിരി വിടരുമിടമെല്ലാം
അരുണോദയ പ്രഭ വീശും
അരുണോദയ പ്രഭ വീശും..
(വറ്റാത്ത..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts