മഴയോ മഞ്ഞോ (തീക്കളി )
This page was generated on April 26, 2024, 10:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:09.

മഴയോ മഞ്ഞോ കുളിരോ
മനസ്സിൽ മധുരം പെയ്തു
മഴയല്ല മഞ്ഞല്ല
മനസ്സിൽ പെയ്തതു പ്രേമം
(മഴയോ..)

ചിറകുകളില്ലാതൊഴുകി നടക്കും
ചുണ്ടുകളുരുമ്മി ചിരിക്കും
പുണരാതെ പുണരും നുകരാതെ നുകരും
പ്രേമമെന്ന വികാരം
(മഴയോ...)

മിഴികളിൽ കനവായ് നീന്തി നടക്കും
മണിമഞ്ജുഷകളൊരുക്കും
വെയിലും നിലാവും പാടേ മറക്കും
മോഹമുഗ്ദ്ധ തരംഗം
(മഴയോ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts