ആയിരം രാവിന്റെ ചിറകു (തീക്കളി )
This page was generated on April 19, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:12.

(പു) ആയിരം രാവിന്റെ ചിറകുകളില്‍
(സ്ത്രീ) അറബിക്കഥയുടെ ഞൊറിവുകളില്‍
(ഡു) ഓമര്‍ഖയാമിന്‍ ലഹരി വിടര്‍ത്തി -
യൊരുമ്പാദ പുഷ്പമിതാ

(ഡു) ആയിരം രാവിന്റെ ചിറകുകളില്‍
അറബിക്കഥയുടെ ഞൊറിവുകളില്‍
ഓമര്‍ഖയാമിന്‍ ലഹരി വിടര്‍ത്തി -
യൊരുമ്പാദ പുഷ്പമിതാ
(ആയിരം )
ആയിരം രാവിന്റെ ചിറകുകളില്‍

(പു) ഈ ഭൂമിയിലിന്നൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍
ഇതാ ഇതാ ഇവിടെ
ഈ ചുണ്ടുകളില്‍ ഈ ചിലങ്കകളില്‍
ഈ വിടര്‍ന്ന തമ്പുരുവില്‍
(ഡു) (ആയിരം )

(പു) പുലരുംവരെ ഈ ലാവണ്യത്തിന്‍ പുഴയില്‍
നീന്തിത്തുടിക്കാം ഓ...
(സ്ത്രീ) ചുഴിയില്‍ മുങ്ങാം ചിപ്പികള്‍ പൂക്കും
നിറമേലിമകള്‍ കാണാം (2)
(ഡു) (ആയിരം )

(സ്ത്രീ) മയങ്ങുംവരേയീ മധുപാത്രത്തിന്‍
മായാലോകത്തിലൊഴുകാം ഓ...
(പു) നുരയും പതയും കോര്‍ത്തു തരുന്നൊരു
മണിമുത്തുമാലകളണിയാം (2)
(ഡു) (ആയിരം ) (2)

ഹെ ഹേയു്.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts