താരണിക്കുന്നുകൾ (കഥയറിയാതെ )
This page was generated on April 27, 2024, 12:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ഷെറിന്‍ പീറ്റേര്‍സ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,സായികുമാർ ,റാണി പത്മിനി ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:10.

താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം
ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം
(താരണി..)

ഈ മൗനം ഇവളുടെ ഈ മൗനം
മൂടുന്നു മധുരമൊരു വികാരം
ആരോടും പറയാത്ത ഹൃദയരഹസ്യം
ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം
പ്രേമരഹസ്യം
(താരണി..)

ഈ നാണം ഇവളുടെ ഈ നാണം
മൂടുന്നു കഥയിലെയൊരു രംഗം
ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം
ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം
(താരണി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts