ദുഃഖത്തിൻ (അസ്തമിക്കാത്ത പകലുകൾ )
This page was generated on April 27, 2024, 6:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:11.
ദുഖത്തിന്‍ എരിവെയില്‍ നാളം പോലെ
നോവുന്നോരാത്മാവിന്‍ തേങ്ങല്‍ പോലെ
മോഹങ്ങളെ വ്യര്‍ത്ഥ സ്വപ്നങ്ങളാക്കുമീ
പകലുകള്‍ അസ്തമിക്കില്ലാ (2)

ഉതിരുന്ന കണ്ണുനീര്‍തുള്ളിക്കു വീണ്ടും
മിഴികളില്‍ സ്ഥാനമുണ്ടോ
ഞെട്ടറ്റു വീഴുന്ന പൂവിനു പിന്നെയും
വിരിയുവാന്‍ യോഗമുണ്ടോ (2) (ദുഖത്തിന്‍)

കാലം വിധിക്കുന്ന തീരത്തിനപ്പുറം
തിരകള്‍ക്കു ലോകമുണ്ടോ
നിത്യം തപം ചെയ്യും എങ്കിലും മര്‍ത്ത്യന്‍റെ
നൊമ്പരം മാറിടുമോ (2) (ദുഖത്തിന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts