യൗവനം പൂവനം (തുഷാരം )
This page was generated on April 19, 2024, 12:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2016 14:30:55.



യൗവ്വനം പൂവനം നീയതിൽ തേൻകണം
രാഗമായ്‌ താളമായ്‌ നീ വരൂ ഗായികേ
നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ
നീ തരൂ ശാരികേ

അണഞ്ഞു വസന്തം വിടർന്നു ഹൃദന്തം
മൃദുല കലിക പോലെ
നിനക്കെന്റെ നെഞ്ചം ഒരുക്കുന്നു മഞ്ചം
പുളക മുകുളമേന്തി
വിണ്ണിൻ സൗന്ദര്യമേ വീശും സൗരഭ്യമേ
മാനസത്തിൻ മണിയറയിൽ ചന്ദനം ചാർത്തി നീ
ചന്ദനം ചാർത്തി നീ (യൗവ്വനം)

പ്രഭാതാഗമത്തിൻ പ്രഭാമണ്ഡപത്തിൽ
പ്രകൃതി വധു ചമഞ്ഞു
മനസ്സിന്റെ താളിൽ മിഴിത്തൂവലാൽ നീ
മദനകവിതയെഴുതി
മേലെ നീലാംബരം താഴെ മോഹാങ്കുരം
ഭാവന തൻ പുഷ്പകത്തിൽ നീ വരൂ ദേവതേ
നീ വരൂ ദേവതേ (യൗവ്വനം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts