ഇലക്കിളീ ഇലക്കിളീ (സ്വരങ്ങൾ സ്വപ്നങ്ങൾ )
This page was generated on May 25, 2024, 7:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍ജോസ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:15.
ഇലക്കിളീ... ഇലക്കിളീ...
ഇല്ലത്തെ കണിദീപം കൊളുത്തും
ഇലഞ്ഞിപ്പൂങ്കാവിലെ മലര്‍ക്കിളീ
മലര്‍ക്കിളീ....

(ഇലക്കിളീ)

സന്ധ്യയും മഴവില്ലും പൂവിളം‌തെന്നലും
സായാഹ്നം സുന്ദരമാക്കുമ്പോള്‍...
ഈ കൃഷ്ണമല്ലികപ്പൂപ്പന്തലില്‍
ഇളം‌തൂവല്‍‌ശയ്യയൊരുക്കൂ...

(ഇലക്കിളീ...)

വെള്ളിലത്താളിയും വാകയും തേയ്ക്കും നിന്‍
വാര്‍മേനിയ്ക്കെന്തൊരു തേന്‍‌കുളിര്...
ഈ കതിര്‍പ്പൂവിലെ തേന്‍‌ചൊടിയില്‍
ഇന്നു ഞാന്‍ മുങ്ങും മയങ്ങും...

(ഇലക്കിളീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts