അച്ഛൻ സുന്ദര സൂര്യൻ (സ്വരങ്ങൾ സ്വപ്നങ്ങൾ )
This page was generated on April 25, 2024, 2:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,ലത രാജു ,കല്യാണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:15.

അച്ഛൻ സുന്ദര സൂര്യൻ
അക്കരനടയിൽ വഴിപാട്
അമ്മ സിന്ദൂര സമുദ്രം
ഇക്കരനടയിൽ സോമവ്രതം

എന്റെ മോൻ ഇവനെന്റെ മോൻ
പളുങ്കു സ്വയം പാകും മുറ്റത്ത്
പത്മരാഗപ്പറയേഴു വെച്ചു
പാലട പ്രഥമനും കോരിവെച്ചമ്മ
പുത്രയോഗത്തിനു നേർച്ചവെച്ചൂ
എന്റെ മോൻ ഇവനെന്റെ മോൻ
(അച്ഛൻ..)

സൂര്യമണിവിളക്കൊന്നു വെച്ചു
ഒരു കോടി ദീപം കൊളുത്തി വെച്ചൂ
പുത്രകാമേഷ്ടി മന്ത്രം ജപിച്ചു
പൊന്നച്ഛനെത്രയോ തപസ്സിരുന്നു
എന്റെ മോൻ ഇവനെന്റെ മോൻ
(അച്ഛൻ..)

അച്ഛന്റെ വഴിപാടിൻ സാഫല്യം
അമ്മതൻ വ്രതത്തിൻ പുണ്യഫലം
അമ്മയും അച്ഛനും ആറ്റുനോറ്റുണ്ടായ
ആനന്ദജ്യോതിയാണീ പൊന്നുമോൻ
(അച്ഛൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts