രാജകുമാരി പ്രേമകുമാരി (മണിയൻ പിള്ള അഥവാ മണിയൻ പിള്ള )
This page was generated on March 29, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജു ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:16.

രാജകുമാരീ പ്രേമകുമാരീ
ഞാൻ കാണും സ്വപ്നത്തിൻ ദേവകുമാരീ
ചൊരിയൂ നീ എന്നിൽ ഉന്മാദ മാരീ
(രാജകുമാരീ..)

നിനക്കു വേണ്ടി കരുതും മലരിൽ
തുടിച്ചു നിൽക്കും എൻ ഹൃദയം
നിനക്കു കേൾക്കാൻ പാടും പാട്ടിൽ
ഒരുക്കി വയ്ക്കും ഒരു മധുരം
രാഗിണീ നിൻ ഭംഗിയിൽ
അലിയുന്നു ഞാൻ തളരുന്നു ഞാൻ
തളർന്നു മറന്നു മയങ്ങും മനസ്സിൽ
നിറയുന്നു തേൻ തുള്ളികൾ
(രാജകുമാരി...)

എനിക്കു നേരെ മദനശരങ്ങൽ
തൊടുത്തുവല്ലോ നിൻ മിഴികൾ
അടുത്തു വന്നു പ്രണയസ്വരങ്ങൾ
ഒരുക്കിയല്ലോ നിൻ ചൊടികൾ
കാമിനീ നിൻ വീഥിയിൽ
അണയുന്നു ഞാൻ അലിയുന്നു ഞാൻ
അലിഞ്ഞു മറന്നു മയങ്ങും മനസ്സിൽ
നിറയുന്നു തേൻ തുള്ളികൾ
(രാജകുമാരി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts