കല്യാണ മേളങ്ങൾ (വേലിയേറ്റം )
This page was generated on April 27, 2024, 12:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍ ,ആലപ്പുഴ രാജശേഖരന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:17.

ആ..ആ...ആ..ആ..
കല്യാണ മേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ
കല്പനാ നാളങ്ങൾ നിൻ കണ്ണിൽ കണ്ടു
നാണത്തിൻ സിന്ദൂരം കവിളിൽ തെളിഞ്ഞു
നിറമുള്ള ചിന്തകളെന്നിൽ വാടാത്ത മലർമാല കോർത്തു
തീരാത്ത മധുമാരി പെയ്തു
(കല്യാണമേളങ്ങൾ..)

കതിർമണ്ഡപം തീർത്തു ചിരകാല സ്വപ്നങ്ങൾ
നിറപറ വയ്ക്കുകയായീ (2)
മനസ്സിലെ മന്ത്രങ്ങൾ കേട്ടുകൊള്ളൂ
മംഗല്യത്താലം നീയേറ്റു വാങ്ങൂ
ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ
ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ
(കല്യാണമേളങ്ങൾ..)

ഒരു ചുംബനം കണ്ടു മണിയറ ദീപത്തിൻ
മിഴിനാളമുലയുന്ന നേരം (2)
മനസിലെ വർണ്ണങ്ങൾ നാം പകർത്തും
മംഗള ഗന്ധത്തിൽ നാമലിയും
ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും
ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും
(കല്യാണമേളങ്ങൾ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts