വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്താർ ,പ്രമീള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:20.
ഇടവഴിയിൽ ശംഖുമാർക്ക് കൈയിലിക്കെട്ട് പിന്നെ ഇടനെഞ്ചിൽ കിനാവിന്റെ കുലുക്കിക്കുത്ത് കിളിവാതിൽ മറവിൽ നിന്നൊളികൺനോട്ടം വള ക്കിളികൾതൻ പരിഭവക്കളീ പുന്നാരം (ഇടവഴിയിൽ...) മണി നാലു മുട്ടുമ്പോൾ മണിമലയാറിന്റെ മണലോരത്തൊരാളുടെ സൈക്കിൾ യജ്ഞം അരയോളം വെള്ളത്തിൽ നിൻ കുളിർനീരാട്ട് അതു കാണുന്നേരം ഖൽബിൽ അമിട്ടുകെട്ട് (ഇടവഴിയിൽ...) ഇനിയത്തെ റംസാനു അരികത്തു തന്നെ നീ ഇരിക്കുമെന്നകക്കാമ്പിൽ പൂതി ചൊല്ലുന്നു കളിയല്ല നടത്തും നാമുടൻ നിക്കാഹ് ചിരിതൂകുമന്നു നിന്റെ മണിയേലസ്സ് (ഇടവഴിയിൽ..) |