ഓരോ വാക്കിലും [നീലാരണ്യം മലരുകള്‍] (പൂച്ച സന്യാസി )
This page was generated on April 20, 2024, 2:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ്‌ പി ഷൈലജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,മാധവി ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,റീന എം ജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:36.

ഓരോ വാക്കിലും...ഓരോ നോക്കിലും....
വിരിയും ഭാവമേ........
നീലാരണ്യം മലരുകള്‍ ചൂടി
നീയും ഞാനും കുളിരുകള്‍ ചൂടി
അണയുന്നൂ... അലിയുന്നൂ...
ഒരു മെയ്യായ്.... ഉറയുന്നൂ....
സഖി നിന്‍ ഹൃദയം പകരും
താളവുമായ് ഞാന്‍ പാടുന്നു

കവിളില്‍ ചുംബനവര്‍ണ്ണങ്ങള്‍
മറച്ചു നില്‍ക്കും മുകുളങ്ങള്‍
ഈ മുകുളങ്ങള്‍ മുകര്‍ന്നു നിന്നെ
പുണര്‍ന്നുറങ്ങാന്‍ കൊതിയായി
(നീലാരണ്യം......)

തുഹിനം തുന്നിയ നീരാളം
പുതച്ചു നില്‍ക്കും താഴ്‌വാരം
ഈ താഴ്‌വരയില്‍ പ്രിയനോടൊപ്പം
ഒളിച്ചിരിക്കാന്‍ കൊതിയായി
(നീലാരണ്യം.......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts