ആദ്യരാത്രി മധുവിധുരാത്രി (തൊമ്മന്റെ മക്കള്‍ )
This page was generated on May 4, 2024, 6:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,കവിയൂർ പൊന്നമ്മ ,സത്യന്‍ ,മധു ,ഷീല ,Ambika(Old)
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2019 02:39:08.
ആദ്യ രാത്രി മധുവിധു രാത്രി
അനുരാഗ സുരഭില രാത്രി
തളിരിട്ട മാനസപ്പൊയ്കകൾ നിറയെ
കുളിർ കോരിയിടും രാത്രി (ആദ്യ...)

ശരൽക്കാല സുന്ദര ലതാഗൃഹങ്ങളിൽ
ശോശന്ന പുഷ്പങ്ങൾ ചൂടി
ആദവും ഹൗവ്വയുമൊന്നിച്ചുറങ്ങിയൊ-
രേദൻ തോട്ടമിതല്ലോ
ഏദൻ തോട്ടമിതല്ലോ

ശരോണിലെ താഴ്‌വരപ്പൂവനങ്ങളിൽ
ശലോമോന്റെ ഗീതങ്ങൾ പാടി
യെരുശലേം പുത്രിമാർ ദാഹിച്ചുറങ്ങിയ
ഹേമന്ത രാത്രിയിതല്ലോ (ആദ്യ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts