ഒരു നാൾ വിശന്നേറെ തളർന്നതോ (ദേവദാസി )
This page was generated on May 1, 2024, 8:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:45.

ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി
കണ്ടൊരു മിന്നാമിന്നിയെ
പൊൻപയർമണിയെന്നു തോന്നിച്ചെന്നു
മിന്നാമിന്നി കരഞ്ഞോതി
കഥകേൾക്കൂ കണ്മണീ

പാട്ടുപാടും നിൻ വഴിയിൽ
വെളിച്ചത്തിൻ തുള്ളികളീ ഞങ്ങൾ
നിനക്കാരീ മധുരാഗം പകർന്നേകി
അതേ കൈകൾ ഇവർക്കേകി ഈ വെളിച്ചം
നീ പാടൂ നിന്റെ മുളംകൂട്ടിനുള്ളിൽ നെയ്ത്തിരിയായ്‌
കത്തി നിൽക്കാം കൊല്ലരുതേ
മിന്നാമിന്നി കരഞ്ഞോതി
കഥ കേൾക്കൂ കണ്മണീ
(ഒരു നാൾ..)

വന്നിരുന്നാ വനമ്പാടി കണ്ണീരോടെ
നെഞ്ചിലെ തീയോടെ
ഒരു വെള്ളപ്പനീർപ്പൂവു
വിടർന്നാടും ചെടിക്കയ്യില്‍
ഇതൾതോറും നെഞ്ചമർത്തി
പാടീപോൽ-നൊന്തുനൊന്ത്‌
പാടീ വെട്ടം വീണനേരം
വെൺപനിനീർപ്പൂവിൻ മുഖം
എന്തു മായം ചുവന്നേ പോയ്‌
കഥകേൾക്കൂ കണ്മണീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts