സ്യമന്തകം കിലുങ്ങുന്ന (ദ്രോഹി)
This page was generated on June 22, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംമോഹന കല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:47.

ധസസരി രിഗഗപ രിഗഗപ
പധധസ പധധസ സരിരിസ ഗ
നിസരിസ നിസധനി പധനിധ പധമപ
ധനിധ പമപ മപമ ഗമഗ നിരിഗ

സ്യമന്തകം - ധിംതനനന ധിംതനനന
തനനന തനനന തനനന തനനന തനന
സഗരിഗരി സരിസരിസ പധ നിസരിസ
നിധപമ പധപമ ഗരിസ - കിലുങ്ങുന്ന

സ്യമന്തകം കിലുങ്ങുന്ന ലാവണ്യം, ഈ
സ്വയംവര കന്യകതന്‍ താരുണ്യം
ഇവളിലെന്‍ സ്വപ്‌നങ്ങളിതള്‍ വിരിയും
ഇടനെഞ്ചില്‍ ഭൂപാളശ്രുതിയുണരും
(സ്യമന്തകം)

തന തന തന തത്ത
ധിമി ധിമി ധിമി ധിധി
ഗപധ പധനി സനിധ

വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തില്‍
പച്ചിലച്ചാര്‍ത്തുകള്‍ നൃത്തമാടുമ്പോള്‍
സനിധ പ മഗപമ ഗരിസ നിരിഗരി ഗമപമ പ

വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തില്‍
പച്ചിലച്ചാര്‍ത്തുകള്‍ നൃത്തമാടുമ്പോള്‍
മനസ്സിന്‍ നെയ്‌വിളക്കിന്‍ തിരുമുമ്പില്‍ രാഗരംഗ-
പൂജയുമായ് എന്നും നീ കാത്തിരിക്കുമോ
(സ്യമന്തകം)

മുളങ്കാടിന്‍ മുന്തിരിക്കവിളിണയില്‍
ഇളം‌തെന്നലനുരാഗമുത്തമിടുമ്പോള്‍
സനിധ പ മഗപമ ഗരിസ നിരിഗരി ഗമപമ പ

മുളങ്കാടിന്‍ മുന്തിരിക്കവിളിണയില്‍
ഇളം‌തെന്നലനുരാഗമുത്തമിടുമ്പോള്‍
തുടിയ്‌ക്കും പൊന്‍കിനാവില്‍ സോപനപ്പടവിന്മേല്‍
ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ
(സ്യമന്തകം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts