നീലാംബരത്തിലെ നീരാളശയ്യയില്‍ (ശില )
This page was generated on June 20, 2024, 7:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2012 04:18:35.
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ (2)
ഏതോ കിനാവിന്റെ രോമാഞ്ചസീമയില്‍ തേടുന്നതാരെ സഖി
തേടുന്നതാരെ സഖി
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ

ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
സനീ ധമഗ മധനി സനിധ ഗാ രീ
രിസനിധ സനിധമ നിധമഗ സാ ധാ
ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം
മദന മൃദുല മധുരരസം
മദന മൃദുല മധുര മധുരസം
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ

ഈ ദിവ്യ ഹര്‍ഷങ്ങളില്‍ വിരിയുന്ന പുഷ്പങ്ങളില്‍ (2)
നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം
സരള തരള മധുരരസം
സരള തരള മധുര മധുരസം
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts