കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ (കേൾക്കാത്ത ശബ്ദം )
This page was generated on March 29, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജോണ്‍സണ്‍
ഗാനരചനദേവദാസ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌ ,ജെന്‍സി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:50.


കന്നിപ്പൂമാനം കണ്ണും നട്ടു-
ഞാന്‍ നോക്കിയിരിക്കെ...
എന്റെ മനസ്സില്‍ തൈമണി-
ത്തെന്നലായ് പുല്‍കാന്‍ നീ വന്നു

(കന്നി...)

വെട്ടം കിഴക്ക് പൊട്ടുകുത്തി,
കാന്തി പരന്നു....
കാണാത്ത തീരങ്ങള്‍
തേടി നടന്നപ്പോള്‍...
മൂകാനുരാഗം കഥ പറഞ്ഞു...
വാനവും മേഘവും പോലെ...
ഓളവും തീരവും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാന്‍ നീ വന്നു...

(കന്നി..)

പൗര്‍ണ്ണമിത്തിങ്കള്‍
വന്നു തെളിഞ്ഞു, രാവുമുണര്‍ന്നു
നിന്‍ മൃദുസ്‌മേരവീചിയിലാറാടി
എല്ലാം മറന്നപ്പോള്‍‍ നീ ചൊല്ലി
മലരും മധുവും പോലെ...
മഞ്ഞും കുളിരും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാന്‍ നീ വന്നു..

(കന്നി..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts