സിന്ദൂരപ്പൊട്ടുകൾ തൊട്ടൂ (ചിലന്തിവല )
This page was generated on May 1, 2024, 2:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഗുണ സിംഗ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:50.
സിന്ദൂരപ്പൊട്ടുകൾ തൊട്ടു
മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന വനകന്യകേ
പുലർക്കാല മഞ്ഞിന്റെ കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നെ
(സിന്ദൂരപ്പൊട്ടുകൾ....)

നിറമോലും മേഘങ്ങൾ നിൻ മേനി പൊതിയും
നവനീതനാളങ്ങൾ നിൻ കണ്ണിൽ തെളിയും
ഈ അഴകിൽ എൻ മൌനങ്ങൾ പാടും - 2
സ്വപ്നങ്ങൾതൻ കുടിലിൽ നിൻ വള്ളിക്കുടിലിൽ - 2
നില്ക്കുമ്പോൾ ഊറുന്നു എന്നിൽ നൂറു വർണ്ണങ്ങൾ
ഇറുത്തോട്ടെ അണിഞ്ഞൊട്ടേ നിൻ പൂക്കൾ ഞാൻ
(സിന്ദൂരപ്പൊട്ടുകൾ....)

കതിർപോലെ കിരണങ്ങൾ നിൻ കൈകൾ പേറും
കണിപോലെ മുകുളങ്ങൾ നിൻ മെയ്യിലുതിരും
നിൻ കടലിൽ ഞാൻ രോമാഞ്ചം കൊള്ളും - 2
കുയിൽ വേണുവൂതും കാലം വാസന്തകാലം - 2
പകരുന്നു മധുരങ്ങൾ ഏതോ മോഹഹംസങ്ങൾ
കവർന്നോട്ടേ നുകർന്നോട്ടേ നിൻ തേൻകണം
(സിന്ദൂരപ്പൊട്ടുകൾ....)
അഹാഹാ ഹാഹഹാഹാ ഒഹൊഹൊ
ലലലാ....ലലല്ലലാ...  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts