മുത്തുപ്പന്തൽ മുല്ലപ്പന്തൽ (കഴുമരം )
This page was generated on April 16, 2021, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2018 11:13:51.
മുത്തുപ്പന്തൽ മുല്ലപ്പന്തൽ
മുറ്റത്തെല്ലാം തട്ടുപ്പന്തൽ
തപ്പും കൊട്ടി താളം തട്ടി
തത്തക്കുട്ടീ നിന്നെ കെട്ടാൻ...

കുളിരു പൊതിയുമീ കവിളിലിഴയണം
പുതിയ പൂമണം അതിനു ലാവണം
പവിഴമുതിരുമീ ചൊടിയിലൊഴുകണം
മധുരതേൻകണം ലഹരിയാകണം
അനുപമാ‍ലിംഗനാംഗം...
അസുലാഭാനന്ദം ആമുഗ്ദ്ധം
തിങ്കൾ പെയ്യും തങ്കം മേയും
അങ്കത്തട്ടിൽ മഞ്ചക്കട്ടിൽ
അങ്കം വെട്ടാൻ ചുങ്കം വേണം
ചുങ്കം കെട്ടാൻ ചുണ്ടും വേണം...

തളിരു തഴുകുമീ തനുവിലെഴുതണം
ലളിത ഗീതകം പ്രണയ നാടകം
ശയന സുഖരസം അതൊരു ശ്രുതിലയം
മിഥുനസാധകം സുഗമ സുന്ദരം
സ്വരസംഗീതാനുബന്ധം...
സരിഗമപധനി സപ്തം...
സ്വരസംഗീതാനുബന്ധം...
സരിഗമപധ നിശ്ശബ്ദം...
മട്ടുപ്പാവിൽ പള്ളിത്തൊട്ടിൽ
പുള്ളിപ്പട്ടിൽ പൊന്നുംകട്ടി
പൊന്നുംകട്ടീ ആണോ പെണ്ണോ
രണ്ടായാലും ഇള്ളേ ഇള്ളേ...malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts