ആരോമലെ അമലേ ആരാധികേ അഴകേ (ഒടുക്കം തുടക്കം )
This page was generated on April 23, 2024, 2:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനകൃഷ്ണദേവ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:52.

ആരോമലേ അമലേ
ആരാധികേ അഴകേ.. നിന്‍
പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം
പ്രണയിനിക്കൊരു സന്ദേശം..
പ്രണയിനിക്കൊരു സന്ദേശം..

മാലിനി നദിയുടെ കരയില്‍
പണ്ടൊരു പ്രേമനാടകം നടന്നു..
മുനിയുടെ ശാപം ഫലിച്ചു പാവം
ശകുന്തള തേങ്ങിക്കരഞ്ഞു ലോകം
ദുഷ്യന്തനെ വെറുതെ പഴിച്ചു..
ദുഷ്യന്തനെ വെറുതെ പഴിച്ചു..


പ്രദോഷ സന്ധ്യതന്‍ ഒടുക്കം നാളത്തെ
പ്രഭാത സന്ധ്യതന്‍ തുടക്കം
യവനിക മൂടിയ ഹൃദയം തുറന്നാല്‍
പവിഴവും മുത്തും മിന്നും സ്വര്‍ഗ്ഗീയ
സാഗര തീരങ്ങള്‍ തെളിയും..
സാഗര തീരങ്ങള്‍ തെളിയും..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts