മലമകള്‍ (സര്‍പ്പക്കാട് )
This page was generated on April 27, 2024, 11:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല ,എ പി കോമള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരി ,അംബിക സുകുമാരൻ ,കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:11.


മലമകള്‍ തന്റെ മണാളനിമ്പമായ്
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായ്
മാറിലുറക്കിടും ഭഗവാനേ

ധരാതലത്തെ പുഷ്പം പോലൊരു
തലയില്‍ ചൂടും നാഗേശാ
താണുവണങ്ങിടും അടിയങ്ങള്‍ക്കൊരു
താങ്ങായ്ത്തീരും നീയെന്നും

നടനം ചെയ്യുക നടനം ചെയ്യുക
നാഗകുലേശ്വരനേ
മകുടിമുഴങ്ങീ.... താളമിണങ്ങീ...
മനം തെളിഞ്ഞൊന്നാടുക നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts