വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | കണിയാപുരം രാമചന്ദ്രന് |
ഗായകര്‍ | കോഴിക്കോട് അബ്ദുൾ ഖാദർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:12.
നക്ഷത്രപ്പുണ്ണുകളായിരം പൊട്ടിയൊലിക്കുന്ന വാനം കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി പൊട്ടിക്കരയുന്ന ലോകം (നക്ഷത്ര) രാത്രിനിവര്ത്തിയ കൂടാരത്തില്‍ യാത്രക്കാരെല്ലാം തളര്‍ന്നുറങ്ങി (രാത്രി) മിന്നാമിനുങ്ങേ നീമാത്രമാരെയോ പിന്നെയും തേടി നടന്നു പിന്നെയും തേടി നടന്നു (നക്ഷത്ര) ഓരോ പകലും എരിഞ്ഞടങ്ങി ചാരമായ് മാറുന്ന രാവില്‍ (ഓരോ) കൂരിരുള്‍ പട്ടട കാട്ടിനുള്ളില്‍ ആരെയോ തേടി നടന്നു ആരെയോ തേടി നടന്നു (നക്ഷത്ര) |