പനിനീർ പൂചൂടി (ശരം )
This page was generated on March 28, 2024, 11:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ ജെ ജോയ്‌
ഗാനരചനദേവദാസ്
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,എസ് അംബിക ,ശ്രീവിദ്യ ,സത്താർ ,റാണി പത്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:59.


പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ

രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍
രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍
(പനിനീര്‍പ്പൂ ചൂടി )

വാസന്ത വനിയില്‍ ഏതോ കിനാവില്‍
ശ്രീരാഗം ഉതിരും നീ തൂകും മൊഴികള്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍
(പനിനീര്‍പ്പൂ ചൂടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts