വെണ്മേഘം കുടചൂടും (ശരം )
This page was generated on April 15, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ ജെ ജോയ്‌
ഗാനരചനദേവദാസ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:59.

വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ - 2
പുഷ്പരാഗത്തേരിൽ വരൂ സ്വപ്നലോലഗായകൻ നീ
എന്നും എന്റെ ഹൃദയത്തിൽ പൊന്നുതൊട്ട കേളികളിൽ
(വെൺമേഘം......)
വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ

നീ പാടും രാഗവും സോപാനഗീതവും
മധുചൊരിഞ്ഞു ഞാൻ മതിമറന്നു
(നീ പാടും.....)
സ്നേഹമെന്ന കാനനത്തിൽ ഞാനൊരു പൂവാലയത്തിൽ - 2
തപസ്വിനിയായ് ഞാൻ തപസ്വിനിയായ്
(വെൺമേഘം...)

നീ നൽകി ജീവിതം ഇതു ധന്യജീവിതം
തളിരണിഞ്ഞു മനം തളിരണിഞ്ഞു
(നീ നൽകി.....)
എന്റെ മൌനതീരത്തിൽ നിത്യരാഗസ്നേഹവുമായ് - 2
വന്നു ചേരൂ നീ വന്നു ചേരൂ
വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts