വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എ എം രാജ ,എസ് ജാനകി |
രാഗം | കമാസ് |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 27 2019 02:39:08.
നന്ദനവനിയില്‍... പഞ്ചമിനാളില്‍... നന്ദനവനിയില്‍ പ്രേമ നന്ദനവനിയില്‍ പൂത്ത ചമ്പകത്തണലില്‍ ഒരു സുന്ദരനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ ഗാനഗന്ധര്‍വ്വനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ പഞ്ചമിനാളിൽ ശിശിര പഞ്ചമി നാളിൽ ഒരു ചന്ദനക്കാട്ടില്‍ എന്റെ കണ്മണിയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ വനകന്യകയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ പണ്ടു കണ്ട സ്വപ്നങ്ങളില്‍ കണ്ടതിനാലെ ഞാന്‍ കണ്ടറിഞ്ഞു കാമുകനെ കണ്ടമാത്രയില്‍ (പണ്ടു കണ്ട) കണ്മണി തന്‍ കണ്മുനകല്‍ പൂമഴപെയ്കെ ഞാന്‍ കണ്ടറിഞ്ഞു കാമിനിയെ കണ്ടമാത്രയില്‍ (കണ്മണി തല്‍) ഓ... ഓ...(നന്ദനവനിയില്‍) നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദരനിമിഷം നിർമ്മലമീ നിരഘ പ്രേമം നമ്മിലണഞ്ഞു മുകിൽ മണ്ഡലമാകും കതിർമണ്ഡപം തന്നിൽ നാം രണ്ടുപേരും സങ്കൽപ്പത്തിൽ കണ്ടു നമ്മളെ ആ... ആ.... നന്ദനവനിയിൽ... ശിശിര പഞ്ചമിനാളിൽ.. പൂത്ത ചെമ്പകത്തണലിൽ.. എന്റെ കണ്മണിയെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ.. ഗാനഗന്ധർവ്വനെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ... |