ഇളം പെണ്ണിൻ (അങ്കച്ചമയം )
This page was generated on April 24, 2024, 9:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:04.
ഇളം പെണ്ണിൻ ചിരി
ഇടം നെഞ്ചിൻ തുടി
മനസ്സിൽ നിന്നൊരു മനസ്സിനുള്ളിൽ
പെയ്തിറങ്ങും ഹിമവർഷം
പ്രണയഹിമവർഷം (ഇളം പെണ്ണിൻ..)

പൂക്കടമ്പിൽ മകരമഞ്ഞിൻ മുത്തുമാല
പുൽപ്പരപ്പിൽ പുലരിവെയിലിൻ ചിത്ര വേല
പുഴ തൻ മാറിൽ തിരകൾ ഇളകും
തീരം അവയെ വാരിപ്പുണരും
ഉണരുമഭിലാഷം എന്നിൽ പടരുമാവേശം (ഇളം പെണ്ണിൻ..)

കാട്ടുപെണ്ണിൻ അരയിൽ ചുറ്റാൻ കസവു ചേല
കാലിലണിയും പൊൻ ചിലമ്പിൻ രാഗമാല
ചൊടി തൻ ചഷകം നിറയും കവിളിൽ
അതിലെൻ ഹംസം നീന്തിപ്പുളയും
ആത്മനിർവൃതിയിൽ ഇനി നാം
അലിഞ്ഞു ചേർന്നുറങ്ങും (ഇളം പെണ്ണിൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts