തേൻ ചുരത്തി (അങ്കച്ചമയം )
This page was generated on June 22, 2024, 3:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:04.
തേൻ ചുരത്തി പാൽ ചുരത്തി
തങ്കമലക്കുറത്തി
പൂത്താലി ചാർത്തി പീലി ചാർത്തി
തളിരു ചെമ്പരത്തി (തേൻ..)

ഞാൻ മലരിലുണരുകയായ്
ആ മധുരമറിയുകയായ്
ചന്ദനം കുങ്കുമം ഒരുക്കുകെൻ കിളിയേ
ചിറകുകളിൽ കുളിരലയുയരും
കുളിരലയിൽ കളകളമുതിരുന്നു
ആഹാ...ഹോയ് (തേൻ..)

പൂമാരനണയുമ്പോൾ
ഞാൻ പുളകമണിയുകയായ്
കുരവയും കുഴലുമായ് പോരികെൻ കിളിയേ
താലവനം തകിലുകൾ കൊട്ടി
താമരപ്പൂമാലകൾ ചാർത്തുന്നു
ആഹാ...ഹോയ് (തേൻ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts