വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജോണ്സണ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,ജെ എം രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീനാഥ് ,സന്തോഷ് കെ നായർ ,മണിയൻപിള്ള രാജു ,ജഗതി ശ്രീകുമാര്‍ ,മുകേഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:07.
എന്റെ കഥ ഇത് നിന്റെ കഥ ഇത് താരുണ്യത്തിന്‍ കടങ്കഥ ജീവിത വിചിത്ര ചിത്രശാലയില്‍ ദൈവം കാട്ടും തിരക്കഥ (എന്റെ...) നടീനടന്മാര്‍ നാമല്ലോ ആസ്വാദകരും നാമല്ലോ ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും അഭിനയിക്കുവോര്‍ നാമല്ലോ (എന്റെ...) സമയമാണതിന്‍ സംവിധായകന്‍ ഛായാഗ്രഹണം സൂര്യന്‍ കരയിക്കുന്നു ചിരിപ്പിക്കുന്നു കഥയിലെ സംഭവപരമ്പര (എന്റെ...) ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം ശുഭാന്ത്യമോ അതു ദുരന്തമോ കാലം ചുറ്റും റീലുകളെല്ലാം കണ്ടാലപ്പോള്‍ ചൊല്ലാം (എന്റെ...) |