നേരാണു നേരാണു (എന്തിനോ പൂക്കുന്ന പൂക്കൾ )
This page was generated on April 25, 2024, 9:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സറീന വഹാബ് ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:08.

നേരാണു നേരാണു നേരാണെടീ
നേരം പോയ് ചോരപ്പൂ ചൂടുന്നെടീ
അയൽക്കിളിയും വയൽക്കിളിയും
വളകിലുങ്ങി കൊയ്ത്
നെടുമൊഴിയും കുറുമണിയും ചിരിമൊഴിയും കൊയ്ത്

നേരാണു നേരാണു നേരാണെടീ
നേരം പോയ് ചോരപ്പൂ ചൂടുന്നെടീ
നീളുന്ന പാടം മൂടുന്ന നെല്ല്
നീളുന്ന പാടം മൂടുന്ന നെല്ല്
നിരനിരയായ് അരിവാളിൻ വരവേല്‍പ്പിൻ കിലുകിലുങ്ങി
കരം നിറയെ കര നിറയെ ചുന്നെല്ലിൻ പൊൻ തണ്ട്
കരം നിറയെ കര നിറയെ പുന്നെല്ലിൻ പൊൻ കറ്റകൾ
(നേരാണു നേരാണു...)

വെയിലിറങ്ങും നടവരമ്പിൽ കുട നിവർത്തി വിരിയുന്ന
മലരിന്റെ മണമേന്തും തേൻ തെന്നലും
ഈ മെയ്യിൽ വിളയുന്ന ചുടുവേർപ്പു കൊയ്യുന്നിതാ
താഴത്തെ മരപ്പൊത്തിൽ നെടുവീർപ്പു കൊള്ളുന്നിതാ
കതിരോടു കതിർ മൂടി കൂമ്പാരമായ്
പൊന്നിൻ മുറ്റങ്ങൾ പൂക്കുന്നതിന്നാണെടീ
കളം നിറയെ കളം നിറയെ കളം നിറയെ കളം നിറയെ
കതിരു കൊയ്ത് കതിരു കൊണ്ട്
(നേരാണു നേരാണു...)

ഇരുളൊതുങ്ങും ഇടവളപ്പിൽ ഒളി പരത്തിയെഴുന്നള്ളി
വെള്ളിക്കുട ചൂടിവാർതിങ്കളും
ഊ കൊയ്ത്തുകാലത്തിൻ പുളകങ്ങൾ കൊയ്യുന്നതോ
മണ്ണിന്റെ മാറത്തും പുളകങ്ങൾ വയ്യുന്നതോ
കൊതിയോടു കൊതി കൊള്ളും ഉള്ളങ്ങൾ പോൽ
ഓലമാടങ്ങൾ പൂക്കുന്നതെന്നാണെടീ
അറവയലിൽ അറനിരകൾ
അറവയലിൽ അറനിരകൾ
അറവയലിൽ അറനിരകൾ
പതിരു കൊണ്ട് പതിരു കൊണ്ട്
(നേരാണു നേരാണു...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts