ഉദയ ശോഭയിൽ (മദ്രാസിലെ മോൻ )
This page was generated on April 27, 2024, 12:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:09.

ഉദയശോഭയിൽ ഹൃദയവാടിയിൽ
ആദ്യമുണർന്നൊരു പൊൻമലരോ
അന്തിവെയിലിൻ വർണ്ണപ്രഭയിൽ
ആഴി നൽകിയ പൊന്മുത്തോ
(ഉദയ..)

മഞ്ഞനീരാട്ടും കഴിച്ച്
മുല്ലപ്പൂഞ്ചായലും ചിക്കി
മംഗളവതിയായ് നിൽക്കും നിന്നുടെ
പൂന്തളിർമേനി ഞാൻ കണ്ടോട്ടേ
നിൻ മിഴിയിലെ രൂപം തെളിയട്ടെ
വാർകൂന്തലിലിപ്പൂ തിരുകട്ടെ
പ്രിയസഖീ പ്രിയസഖീ
(ഉദയ..)

മഞ്ജുനീരാളം ഞൊറിയും
കുഞ്ഞു പൂഞ്ചോലയ്ക്കു നാണം
പ്രേമവതിയാം മത്സഖി നിന്നുടെ
മുന്തിരിയധരം നുകരട്ടെ
ഈ നിറകതിർ മാറിൽ മയങ്ങട്ടെ
സ്വപ്നസരസിൽ മുഴുകട്ടെ
പ്രിയസഖീ പ്രിയസഖീ
(ഉദയ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts