ഇന്നലെ എന്നതു (മദ്രാസിലെ മോൻ )
This page was generated on March 29, 2024, 2:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:09.

ഇന്നലെയെന്നത് നാം മറക്കാം
ഇന്നിൽ മാത്രം വിശ്വസിക്കാം
ഉന്മാദിനികളിൽ അഭയം തേടും
ഉപാസകർ ഞങ്ങൾ ഉപാസകർ
(ഇന്നലെ..)

ഋഷീശ്വരന്മാർ ചിറകുകള നൽകിയ
ലഹരിയിൽ ഞങ്ങൾ പറന്നുയരും
സൃഷ്ടി സ്ഥിതിലയ താളമുണർത്തും
തീർത്ഥാടകർ ഞങ്ങൾ പ്രേമ
തീർത്ഥാടകർ ഞങ്ങൾ
(ഇന്നലെ..)

തലമുറയെഴുതിയ വിരസതയെല്ലാം
ഞങ്ങൾ തിരുത്തിക്കുറിച്ചീടും
യുവചേതനയുടെ ഗീതയുണർത്തും
സഞ്ചാരികൾ ഞങ്ങൾ സ്വപ്ന
സഞ്ചാരികൾ ഞങ്ങൾ
(ഇന്നലെ..)

ഭൂതവും ഭാവിയും ഞങ്ങൾക്കെല്ലാം
ജലത്തിലെഴുതിയ വേദങ്ങൾ
അന്നന്നുണരും അനുഭൂതികളിൽ
എല്ലാം മറക്കുന്നു ഞങ്ങൾ
നിർവൃതി തേടുന്നു
(ഇന്നലെ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts