പുലരീ പുലരീ [പ്രേമനാടകം] (കളിത്തോഴന്‍ )
This page was generated on March 29, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ ,എസ് ജാനകി
രാഗംആഭേരി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ബഹദൂർ ,പ്രേമ ലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:13.
ആ ആ ആ.....
പുലരീ പുലരീ പുലരീ
ഗാനം - തൂകീ - മൈനാ-

പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ
വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകി തൂകി മൈനാ മൈനാ

കുന്നിന്മുടിയില്‍ കുങ്കുമം വിതറും
കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍
കുന്നിന്മുടിയില്‍ കുങ്കുമം വിതറും
കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകി തൂകി മൈനാ മൈനാ

സഖീ നിന്‍ നീല നീല മിഴിയില്‍
നീല നീല മിഴിയില്‍
തുളുമ്പും രാഗസാഗരത്തില്‍
രാഗസാഗരത്തില്‍
കിനാവിന്‍ തോണിയേറിയൊരു
രാജകുമാരന്‍ കാണാന്‍ വന്നല്ലോ - ഹൃദയം
കവരാന്‍ വന്നല്ലോ (പ്രേമനാടകമെഴുതീ)
ആ ആ ആ.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts