പൂവിരിഞ്ഞില്ല (ഇണ )
This page was generated on April 19, 2024, 2:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:12.
പൂ വിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല
മുത്തു കിലുങ്ങും മുന്തിരിച്ചെപ്പിൽ
മുള വിരിഞ്ഞില്ലാ ചുറ്റും നിറമലിഞ്ഞില്ല
ആ....ആ.....ആ‍....ആ...........
തണ്ടുലഞ്ഞില്ല തണ്ടിൽ ചെണ്ടുണർന്നില്ല
ഇക്കിളിക്കൊമ്പിൽ തക്കിളിത്തുമ്പിൽ
കിളി പറന്നില്ലാ ചുറ്റും കള നിറഞ്ഞില്ല

കുഞ്ഞു തെന്നൽ വിശറി വീശി ഇടവഴിയരികിൽ
കുളിരരുവികൾ അലകളും ഞൊറിഞ്ഞലസമായൊഴുകി (2)
പൊന്നു പൂത്ത താഴ്വരയിൽ പുതുമണമിളകി (2)
തടങ്ങളിൽ കയങ്ങളിൽ തടിനികൾ തഴുകി (തണ്ടുലഞ്ഞില്ല..)

ചായമിട്ടു ചമയമാർന്ന മലയുടെ മറവിൽ
ചെറുകുരുവികൾ ഇണകളോടൊത്ത് ചിറകുകൾ ഉരുമ്മി (2)
നീലമേഘമാലകളാൽ നിഴലുകൾ മെഴുകി (2)
വനങ്ങളും ചുരങ്ങളും കളികളിൽ മുഴുകി (പൂ വിരിഞ്ഞില്ലാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts