കണ്ണു പൊത്തല്ലേ (ആദർശം )
This page was generated on April 19, 2024, 8:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:14.




കണ്ണുപൊത്തല്ലേ കുഞ്ഞുമുല്ലപ്പൂക്കളേ
കാഴ്ചകാണണ്ടേ കന്നിമുത്തങ്ങളേ?

പൂവനിയില്‍ വസന്തം വരുമ്പോള്‍
പൂങ്കുയിലിന്‍ സ്വരങ്ങള്‍ കിലുങ്ങും
കാട്ടുനീര്‍ച്ചോല കൊഞ്ചും
പാല്‍ത്തിരയില്‍ പളുങ്കും മുളയ്ക്കും
നീര്‍ക്കിളികള്‍ തുടിച്ചും കുളിക്കും
പൂവെയില്‍ക്കച്ച ചൂടും
വെള്ളിക്കച്ച പുള്ളിക്കച്ച
കള്ളിക്കച്ച ചൂടിത്താ
1-2-3-4 അക്കുത്തിക്കുത്താനക്കാരാ വാ

തേന്‍ കുടങ്ങള്‍ മരന്ദം ചുരത്തും
പൂങ്കൊടികള്‍ സുഗന്ധം പരത്തും
വാനമുന്മാദമാടും
വാര്‍മഴവില്‍ നിറങ്ങള്‍ വിളമ്പും
കാര്‍മുകിലിന്‍ കദംബം തുളുമ്പും
ഭൂമി ഭൂപാളം പാടും
മഞ്ഞത്തുമ്പി ചെല്ലത്തുമ്പി
കുഞ്ഞിത്തുമ്പി പാടിത്താ
സാ രീ നീ പാ
ഇല്ലിത്തണ്ടില്‍ ചൂളം മൂളിത്താ
കണ്ണുപൊത്തല്ലേ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts