ഇളം കാറ്റിന്‍ (മുഖങ്ങൾ )
This page was generated on April 28, 2024, 2:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:17.
 

ഇളം കാറ്റിൻ ചിരി കേട്ടു നിൽക്കും മലരേ നിൻ
മനം തേടും തീരങ്ങളിൽ
ഒരു കൊച്ചു കുടിൽ തീർക്കും എന്നോർമ്മകൾ
ഓ..കുടിൽ തീർക്കും എന്നോർമ്മകൾ
(ഇളംകാറ്റിൻ...)

മനം നൊന്തു കരയുന്നു ഉഷസന്ധ്യയെന്നും
മിഴികൾ താഴ്ത്തി മടങ്ങുന്നു പകൽ മൂകമായ് (2)
വിരിയാൻ വിതുമ്പും മദന ചന്ദ്രനെ നോക്കി വരവേൽക്കുമോ രാത്രി
ഓ.വരവേൽക്കുമോ രാത്രി
(ഇളംകാറ്റിൻ...)


മഴവില്ലിൻ പ്രഭ ഹ ഹ ഹ
മഴവില്ലിൻ പ്രഭ പോലെ മനസ്സിൽ വിടർന്നൂ
മൃദുലരാഗമല ചിന്തും മധുരക്കിനാവും
പാടാൻ മറന്നോ പുതിയ പ്രേമഗാനം
ഇനിയും ഈ തിരമാൽകൾ
ഓ..ഇനിയും ഈ തിരമാലകൾ
(ഇളംകാറ്റിൻ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts