റൂഹിന്റെ കാര്യം മുസീബത്ത് (എനിക്കും ഒരു ദിവസം )
This page was generated on March 28, 2024, 11:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ശിവജി ,നെടുമുടി വേണു ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:18.

റൂഹിന്റെ കാര്യം മുസീബത്ത്
ആരറിഞ്ഞുള്ളിൽ ഹഖീഖത്ത്
പഹയന്റെ പഹയനീ മുഹബ്ബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത് അത്
പറയാനേ വയ്യാത്ത ഹാലത്ത്
(റൂഹിന്റെ...)

പകലൊക്കെയാഹാരം ചിന്ത കൊണ്ട്
ഇരവായാലാഹാരം കനവു കൊണ്ട്
ഖൽബിന്റെ കളികൾക്കൊരെണ്ണമുണ്ടോ
കടലിലെ തിരകൾക്ക് പഞ്ഞമുണ്ടോ
ലൈല പകർന്ന മുഹബ്ബത്ത്
മജ്‌നു അറിഞ്ഞ മുസീബത്ത്
പടച്ചോനേ ബല്ലാത്ത ഹാലത്ത് അത്
പറയാനേ വയ്യാത്ത ഹാലത്ത്
(റൂഹിന്റെ...)

വെളുക്കുമ്പോൾ മൂവന്തിയെന്നു തോന്നും
മൂവന്തി രാവിലെയെന്നു തോന്നും
പുന്നാരപ്പൈങ്കിളി പെണ്ണൊരുത്തി
കണ്ണിൽ കുടുങ്ങിയാലെന്തും തോന്നും
ഷാജഹാൻ വെന്ന മുഹബ്ബത്ത്
താജ് മഹൽ തീർത്ത മുഹബ്ബത്ത്
അനാർക്കലിയെ കൊന്ന മുഹബ്ബത്ത് അത്
തേനിൽ ചാലിച്ച തൊന്തരവ്
(റൂഹിന്റെ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts