എഴഴകേ നൂറഴകേ (ശ്രീ അയ്യപ്പനും വാവരും )
This page was generated on May 3, 2024, 9:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംഹിന്ദോളം
അഭിനേതാക്കള്‍ഉണ്ണിമേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:21.

ഏഴഴകേ നൂറഴകേ
ഓമനപ്പൈതലേ പൊന്നുണ്ണീ
പാൽക്കടലോ നീ പൗർണ്ണമിയോ
കല്പകസൂനമേ മണികണ്ഠാ
(ഏഴഴകേ..)

പമ്പാനദി തൻപവിഴക്കരയിൽ
പൂവിരലുണ്ടു കിടന്ന തിടമ്പേ
സുകൃതങ്ങളരുളീ കനകക്കണിയേ
പാവനമാക്കി നീ പന്തളരാജ്യം
(ഏഴഴകേ..)

അനുദിനം ഞങ്ങൾ നോറ്റ വ്രതത്താൽ
അനുഗ്രഹം പോലെ കൈവന്ന നിധിയേ
കരളിൽ നിലാവൊളി വിതറും കതിരേ
പൂജിതം നിന്നാൽ പന്തളരാജ്യം
(ഏഴഴകേ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts