കാട്ടുപൂവിന്‍ കല്ല്യാണത്തിനു (പുത്രി)
This page was generated on April 26, 2024, 8:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2018 16:15:43.

ഓ.....ഓ......
കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ
കൂട്ടു വരുമോ കൂട്ടു വരുമോ?
കൂട്ടു വരുമോ നാളെ ഞങ്ങടെ
നാട്ടിലുണ്ടൊരു കല്യാണം
നാട്ടിലുണ്ടൊരു കല്യാണം
(കാട്ടുപൂവിന്‍...)

വെള്ളിമേഘപ്പട്ടു വിരിച്ചൊരു പള്ളിമേടപ്പന്തലില്
പള്ളിമേടപ്പന്തലില് (2)
മന്ത്രകോടിയുമുടുത്തു വരുമെന്‍
കണ്മണിയാളുടെ കല്യാണം
ഓ....
(കാട്ടുപൂവിന്‍..)

ആറ്റുവഞ്ചിപ്പൂവുകള്‍ കോര്‍ക്കും കാട്ടുചോലേ പൂഞ്ചോലേ
ഓട്ടമെന്തിനു നാളെ നിന്നുടെ വീട്ടിലാരുടെ കല്യാണം?
വീട്ടിലാരുടെ കല്യാണം?
(കാട്ടുപൂവിന്‍..)

നാണമെന്തേ..ഓ...നാണമെന്തേ
നാണമെന്തേ നീയെന്നമ്പിളി
നാളെ രാവില്‍ പോരേണം
പാലു വേണം പനിനീര്‍ വേണം
പാലപ്പൂവണിവിരി വേണം
(കാട്ടുപൂവിന്‍...)



O...O.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts