നനഞ്ഞ നേരിയ പട്ടുറുമ്മാൽ (എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു )
This page was generated on March 29, 2024, 1:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംവാസന്തി
അഭിനേതാക്കള്‍ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:27.


നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ )
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
ആ ....ആ ...ആ .. (നനഞ്ഞ )


പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ ....
പൂഞ്ചുഴി വിരിഞ്ഞു (പുഴ )
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ (മനസ്സില്‍ )
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
ആ ...ആ ..ആ ...(നനഞ്ഞ )

ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ (ചുരുള്‍ )
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന (വിരലാല്‍ )
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ (നനഞ്ഞ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts