മഴവിൽ കൊടിയും തോളിലേന്തി (കെണി)
This page was generated on April 17, 2024, 2:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:28.


ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കരളിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ആ ... (മഴവില്‍)
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

വാര്‍മുടിക്കെട്ടില്‍ വാരിച്ചൂടിയ
വാസനപ്പൂവുകള്‍ വാടിയപ്പോള്‍ (വാര്‍മുടി)
വെള്ളിനിലാവല നെയ്തൊരു പൂന്തുകില്‍
അലസമഴിഞ്ഞത് ഞാന്‍ കണ്ടു - നീ
പൌര്‍ണ്ണമിയായത്‌ ഞാന്‍ കണ്ടു
വരൂ .... സഖീ ...
ആ ...
(മഴവില്‍ )
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ...

ഇന്നലെ രാവില്‍ പൂത്ത നിലാവില്‍
നമ്മളൊരുക്കിയ ശയ്യയില്‍ (ഇന്നലെ)
നിന്‍ മൃദു മന്ദസ്മിതങ്ങള്‍ വിടര്‍ത്തിയ
പൂക്കളിറുത്തതു ഞാനല്ലേ - പൊന്‍
കനവുകള്‍ നെയ്തതു നാമല്ലേ
വരൂ .... സഖീ ...
ആ ...
(മഴവില്‍ )
ബീനേ ..... ബീനേ ...
വരൂ ... വരൂ ... ബീനേ ... ബീനേ ... ബീനേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts