വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | വിജയഭാസ്കര്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എസ് ജാനകി ,ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:15.
കൃഷ്ണാ ..... കൃഷ്ണാ ..... അമ്മയെക്കളിപ്പിക്കാന്‍ തെമ്മാടിവേഷം കെട്ടും അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ - കൃഷ്ണാ നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍) ആകുലമകറ്റുവാന്‍ ശ്രീഹരി, എന്‍ മനസ്സാം ഗോകുലമിതിലെന്നും കളിച്ചീടേണം കൃഷ്ണാ കളീച്ചീടേണം (അമ്മയെക്കളിപ്പിക്കാന്‍) ജീവിതമാം വൃന്ദാവനിയില്‍ പൂവുകളാം ഞങ്ങള്‍ നിന്റെ ചേവടിയില്‍ പൂജയ്ക്കായിപ്പതിച്ചിടേണം ഹൃദയത്തിന്‍ കാളിന്ദിയില്‍ കദനത്തിന്‍ കാളിയസര്‍പ്പം ഹൃദയത്തിന്‍ കാളിന്ദിയില്‍ കദനത്തിന്‍ കാളിയസര്‍പ്പം പുളയുമ്പോള്‍ ഉണ്ണികൃഷ്ണാ , തുണച്ചീടേണം കൃഷ്ണാ തുണച്ചീടേണം (അമ്മയെക്കളിപ്പിക്കാന്‍) കളിയാശാനവിടുന്നല്ലോ കളികാണ്മതുമവിടുന്നല്ലോ തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ കണ്ണീരും ചിരിയും കരകള്‍ കളിത്തോണി ഞങ്ങടെ ജീവന്‍ കണ്ണീരും ചിരിയും കരകള്‍ കളിത്തോണി ഞങ്ങടെ ജീവന്‍ കടത്തുന്ന തോണിക്കാരന്‍ നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍) |