ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D] (സിന്ദൂരസന്ധ്യയ്ക്കു മൗനം )
This page was generated on May 1, 2024, 4:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രതാപ് പോത്തന്‍ ,ലക്ഷ്മി ,മാധവി
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2014 04:16:19.

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ... സ്വർഗ്ഗത്തുണ്ടോ...
സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ

തുഴയുമ്പോൾ തളരുമ്പോൾ താരലോക തീരഭൂവിൽ
തലചായ്ക്കാൻ സ്ഥലമുണ്ടോ ദേവദൂതികേ(തുഴയുമ്പോൾ...)
(ആകാശഗംഗയിൽ..)

നിറമോലും നിഴൽ മൂടും സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ കവിളിണയിൽ നീർപളുങ്കുകൾ
(നിറമോലും...) (ആകാശഗംഗയിൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts