മധുരമീ ദര്‍ശനം (ഹലോ മദ്രാസ്‌ ഗേള്‍ )
This page was generated on April 28, 2024, 7:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ്‌ പി ഷൈലജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:33.


ആ.....

മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം
മഴവില്‍ക്കൊടി പോലെ നിറം പെയ്യും
നിന്‍ കിനാവിന്‍ രൂപകം

സുമങ്ങളണിയുന്നു കേളീവനം
ശരങ്ങളെയ്യുന്നു നിന്‍ ലോചനം
എന്നില്‍ നീ ചാര്‍ത്തുമീ മെയ്യിലെ ചന്ദനം
പ്രണയവതീ നീ.... ആ.. ആഹ ആഹ ആഹ
പ്രണയവതീ നിന്റെ താരുണ്യം നല്‍കുകെന്‍ കൈകളില്‍

വസന്തം വിരിയുന്നു നിന്‍ നാണത്തില്‍
സുഗന്ധമമരുന്നു നിന്‍ വേണിയില്‍
എന്നെനീ ചാര്‍ത്തുകീ ചുണ്ടിലെ കുങ്കുമം
അമൃതമൊഴീ നീ ... ആ.. ആഹ ആഹ ആഹ
അമൃതമൊഴീ നിന്റെ സംഗീതം മീട്ടുകെന്‍ ജീവനില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts