കന്നി മലരേ (ജസ്റ്റിസ്‌ രാജ )
This page was generated on April 29, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല ,എസ്‌ പി ഷൈലജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,മേനക ,ലാലു അലക്സ് ,പികെ അബ്രഹാം
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2021 13:06:14.
ആ...ആ...ആ...ലാലല്ല ലാല്ലല്ല ലാല്ലല്ല ലാല്ലല്ല ലാലലാ
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
(കന്നിമലരേ....)
നിൻ ഉള്ളിലുള്ള വീണയിൽ നിന്നും
ഇനി ഉണർന്നിടും പുതിയൊരു രാഗം
എന്നുള്ളിലും നിറയും ഭാവുകം
കന്നിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

മുദ്രയണി മണിമോതിരം വിരലിൽ ചാർത്തിയും
മുല്ലമലർ മണിമാലകൾ മുടിയിൽ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങൾ ഊന്നിയും
പൊന്നിൻ കതിർമണിവീഥി പോകും പടികളേറിയും
ദേവതപോൽ വന്ന സൗന്ദര്യമേ
വീടിന്നൈശ്വര്യമീ മധുരദർശനമേ
നീ താലമേന്തി മുന്നിൽ നില്ക്കും ഈ വേളയിൽ
ആശംസകൾ
കന്നിമലരേ....ആ....
പുണ്യം പുലർന്ന പൊന്നുമകളേ ....ആ....
മനം കൊതിച്ച നാൾ വന്നിതാ

നിത്യസുമംഗല കുങ്കുമം നിന്നിൽ മേവണം
എന്നും ഇവളുടെ വീഥികൾ നിന്നാൽ തെളിയണം
വാക്കിൽ പൊതിയുന്ന തീർത്ഥമല്ല ഇവൾതൻ പ്രാണനിൽ
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവൾതൻ കൺകളിൽ
നിന്നരുകിൽ മൌനക്കുയിൽ ഇവൾക്കാലംബമായ് ഇനി നിന്റെ കൈകൾ
നീ എന്നുമെന്നും കാത്തിടേണം നിൻ ദേഹമായ് നിൻ ദേഹിയായ്
കന്നിമലരേ.... പുണ്യം പുലർന്ന പൊന്നുമകളേ....
സുമംഗലിയായ് നീ വാഴണം...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts