ഗോമേദകം [നീണ്ട പതിപ്പ്] (ഹിമം )
This page was generated on April 20, 2024, 3:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,എസ് ജാനകി ,ജോളി അബ്രഹാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2018 04:40:45.
ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടീ രാത്രിഗാനം
മാനംവാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം...

വിളമ്പുവാൻ തുളുമ്പുമീ
വീണാഗാനങ്ങൾ ശ്രുതിലയം
സ്വരങ്ങളേ പദങ്ങളേ
വിളയൂ വീഞ്ഞുമായ്
സ്വരരാഗം തേജോബീജം
പദംതോറും ഓരോ ഭാവം
ശ്രുതിചേരും നാദവിഹാരം
തുടരൂ ഗാനമേ...

കണ്ണിൽ ലയം ചുണ്ടിൽ സ്വരം
കയ്യിൽ താളം തരംഗം
പൂമൃദംഗം തേൻ പതംഗം
ഓരോരോ പദങ്ങൾ ഏതേതോ രസങ്ങൾ
കൊഞ്ചും ചിലങ്കയിൽ പെണ്ണിൻ സ്മിതങ്ങളിൽ
വിളയും സ്വരങ്ങളേ ഗാനമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts