വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | മൊഹമ്മദ് സുബൈര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:40.
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര് ഞങ്ങളും സ്വപ്നങ്ങള്‍ കാണൂ ഭൂമിയും മാനവും പുഷ്പവും ശില്‍പ്പവും ഞങ്ങള്‍തന്‍ ലോകത്തിനൊന്നുപോലെ ഞങ്ങളറിയുന്നതൊന്നുപോലെ അന്ധരാണെന്നു പറഞ്ഞുകൊള്ളൂ ഞങ്ങടെ അന്തരംഗങ്ങള്‍ തുറന്നുന്നോക്കൂ എല്ലാഉഷസ്സും വിരിഞ്ഞുനില്ക്കും ഏകാന്തതീരങ്ങള് കണ്ടുകൊള്ളൂ ഞങ്ങള്ക്കിരുട്ടില്ല മണ്ണിലെങ്ങും ഞങ്ങള്‍ക്കു വേണ്ടാ വിളക്കുകയ്യില് ബന്ധങ്ങളെന്തെന്നറിഞ്ഞതില്ലാ ഞങ്ങള്‍ക്കു ദുഃഖങ്ങളല്ലോ അടുത്ത ബന്ധു ഉള്ളില്‍ ചിലപ്പോള്‍ പറന്നിരിക്കും മോഹങ്ങള്‍ കൂടെ പിരിഞ്ഞുപോയാല്‍ ഞങ്ങള്‍ തനിച്ചാണുമണ്ണിലെന്നും ഞങ്ങളിലാശകള് പാഴിലല്ലോ |